ആല്‍വര്‍:ആല്‍വര്‍ കൂട്ടബലാത്സംഗ കേസിലെ അഞ്ചാം പ്രതി പൊലീസ് പിടിയില്‍.പ്രതി മഹേഷ് ഗുര്‍ജറിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഹന്‍സാജ് ഗുര്‍ജര്‍ ചൊവ്വാഴ്ച്ച പൊലീസ് പിടിയിലായിരുന്നു. മുന്‍പും രണ്ട് പ്രതികള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജസ്ഥാനിലെ ആല്വറിലാണ് സംഭവം. അഞ്ചംഗ സംഘം ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് സംഭവം.
തനഗാസി-ആല്‍വാര്‍ ബൈപാസില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നില്‍ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഏപ്രില്‍ 26 നാണ് സംഭവം. എന്നാല്‍ പൊലീസ് നടപടി എടുക്കാന്‍ തയ്യാറായിരുന്നില്ല. പൊലീസ് നടപടി വൈകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആല്‍വാര്‍ പൊലീസ് സൂപ്രണ്ടിനേയും സബ് ഇന്‍സ്പെക്ടറേയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ ഇന്ദ്രജ് ഗുര്‍ജാര്‍ എന്ന യുവാവിനെ അറസ്റ്റു ചെയ്തതായി ഡി.ജി.പി കപില്‍ ഗാര്‍ഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു.