| Saturday, 21st April 2018, 3:40 pm

ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമായ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയത്.

നിലവില്‍ ജോര്‍ജിന്റെ ഒഴിവിലേക്ക് രാഹുല്‍ ആര്‍.നായര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ ജോര്‍ജിന്റെ പെട്ടെന്നുള്ള മാറ്റത്തിന് പ്രത്യേകം കാരണമൊന്നും പറയുന്നില്ല.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിനെതിരെ നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടൈഗര്‍ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്.


ALSO READ: യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു; രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സിന്‍ഹ


ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് പങ്കുണ്ടെന്ന് കാട്ടി ഇദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപുറകേയാണ് ജോര്‍ജിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി.

അതേസമയം സ്ഥലംമാറ്റ നടപടി അച്ചടക്ക ലംഘനത്തിനുള്ള ശിക്ഷയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. തന്റെ കീഴില്‍ 4 ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more