| Monday, 10th May 2021, 11:15 am

കൊവിഡ് ചികിത്സയ്ക്ക് ഭീമന്‍ ഫീസ്; ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തില്‍ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആലുവ അന്‍വര്‍ മെമ്മോറില്‍ ആശുപത്രി ഒരു രോഗിയില്‍ നിന്ന് അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റ് ഫീസായി 37,350 രൂപ വാങ്ങിയെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു.

കൊവിഡ് അതിജീവിച്ച് ആശുപത്രി വിടാനിരുന്ന ആന്‍സന്‍ എന്നയാളില്‍ നിന്നും 1,67,000 രൂപയുടെ ബില്ലാണ് ഈടാക്കിയത്. 44,000 രൂപയാണ് പി.പി.ഇ കിറ്റിന് മാത്രം ഈടാക്കിയത്.

തൃശ്ശൂര്‍ സ്വദേശി ബീപാത്തു കൊവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയില്‍ കിടന്നത്. അഞ്ചാം ദിവസം മരണപ്പെട്ടു. 67,880 രൂപയുടെ ബില്ലില്‍ പി.പി.ഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 രൂപയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aluva Anwar Memorial Hospital Case Covid Treatment Expense

We use cookies to give you the best possible experience. Learn more