രാമായണത്തെ ആസ്പദമാക്കിയാണ് ഓംറൗട്ടിന്റെ സംവിധാനത്തില്‍ ആദിപുരുഷ് ഒരുങ്ങിയത്. ചിത്രത്തില്‍ പ്രഭാസ്, കൃതി സനണ്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
രാമായണത്തിന്റെ നിരവധി വ്യാഖ്യാനങ്ങള്‍ പുസ്തകങ്ങളായും സീരിയലായും സിനിമകളായും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരു വേര്‍ഷന്‍ ഇന്നുവരെ രാജ്യം കണ്ടുകാണില്ല. ചിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഘടകം ഇതിലെ രാവണനാണ്. ഇത്രയും അഡ്വാന്‍സ്ഡായി അള്‍ട്രാ മോഡേണായി ആരും രാവണനെ വ്യാഖ്യാനിച്ചിട്ടുണ്ടാവില്ല.
രൂപത്തിലും ഭാവത്തിലും ഇതുവരെ കാണാത്ത മാറ്റങ്ങളാണ് ഈ രാവണനുള്ളത്. ജെല്ലുപയോഗിച്ച് മുകളിലേക്ക് പൊക്കി വെച്ച മുടി, നീട്ടിയ താടി, സുറുമയെഴുതിയ കണ്ണുകള്‍, ആധുനിക സമൂഹത്തില്‍ മാത്രം കണ്ടിട്ടുള്ള ടീ ഷര്‍ട്ടുള്‍പ്പെടെയുള്ള വേഷവിധാനങ്ങള്‍, ഡബ്യൂ.ഡബ്ല്യൂ.ഇയില്‍ ഉപയോഗിക്കുന്ന ബെല്‍റ്റ് എന്നിങ്ങനെ വേഷവിധാനത്തിലെ മാറ്റങ്ങള്‍ എടുത്തുകാണാം.
പുഷ്പക വിമാനം മാറി ഡ്രാഗണാണോ വവ്വാലാണോ എന്ന് കൃത്യമായി പറയാനാവാത്ത ഒരു ജീവിയാണ് രാവണന്റെ വാഹനം. ഒരു മനുഷ്യനോളം വലുപ്പമുള്ള പക്ഷി കാലൊക്കെ രാവണന്‍ അതിന് തിന്നാന്‍ എറിഞ്ഞുകൊടുക്കുന്നുണ്ട്.
രാവണന്റെ വേഷവിധാനങ്ങള്‍ കഴിഞ്ഞാല്‍ എടുത്തുപറയേണ്ടത് ലങ്കയിലെ അദ്ദേഹത്തിന്റെ കൊട്ടാരമാണ്. ബുര്‍ജ് ഖലീഫക്ക് സമാനമായ കെട്ടിടങ്ങളാണ് രാവണന്‍ ഇവിടെ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആയുധ ശാലയും ഫേസ് മാസ്‌കും മസാജ് സെന്ററുമുണ്ട്. മസാജ് ചെയ്യാന്‍ അനാക്കൊണ്ടകളും രാവണനുണ്ട്. അങ്ങനെ ഇതുവരെയുള്ള രാവണ സങ്കല്‍പങ്ങളെയാകെ ഉടച്ചുവാര്‍ക്കുന്നുണ്ട് ആദിപുരുഷ്.
Content Highlight: altra modern ravan in adipurush