അല്‍ഫോണ്‍സ് തീര്‍ച്ചയായും തിരിച്ചുവരും, അവന്‍ ഒരുപാട് പ്ലാനിങ് നടത്തുന്നുണ്ട്: സിജുവില്‍സണ്‍
Entertainment news
അല്‍ഫോണ്‍സ് തീര്‍ച്ചയായും തിരിച്ചുവരും, അവന്‍ ഒരുപാട് പ്ലാനിങ് നടത്തുന്നുണ്ട്: സിജുവില്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th April 2024, 2:35 pm

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് മലയാളികള്‍ സിജു വില്‍സണ്‍ എന്ന നടനെ ശ്രദ്ധിച്ചു തുടങ്ങിയത്. അല്‍ഫോണ്‍സ് പുത്രനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന നടനാണ് സിജു. ഇടക്കാലത്ത് അല്‍ഫോണ്‍സ് സിനിമ നിര്‍ത്തുകയാണെന്ന് തരത്തില്‍ നടത്തിയ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് സിജു വില്‍സണ്‍.

അല്‍ഫോണ്‍സ് തീര്‍ച്ചയായും തിരിച്ചു വരുമെന്നും അതിനായുള്ള ഒരുപാട് പ്ലാനിങ്ങുകള്‍ അദ്ദേഹം നടത്തുന്നുണ്ട് എന്നും സിജുവില്‍സണ്‍ പറയുന്നു. തന്റെ പുതിയ സിനിമയായ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു.

അല്‍ഫോണ്‍സ് സിനിമ നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ തമാശക്ക് പറഞ്ഞതാണെന്നാണ് തങ്ങള്‍ സുഹൃത്തുക്കള്‍ കരുതിയതെന്നും സിജു വില്‍സണ്‍ പറയുന്നു. എക്‌സപറ്റേഷന്‍ മീറ്റ് ചെയ്യാന്‍ പറ്റാതെ വരുമ്പോഴുള്ള ഫ്രസ്‌ട്രേഷനോ, അല്ലെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള സമയത്തിനിടയിലുണ്ടായ പ്രശ്‌നമായോ ആയിട്ടാണ് തങ്ങള്‍ അതിനെ എടുത്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് തിരിച്ചുവരുമെന്നും സിനിമ നിര്‍ത്തുന്നു എന്ന് പറഞ്ഞത് ആ സന്ദര്‍ഭത്തില്‍ അങ്ങനെ തോന്നിയതായിരിക്കാമെന്നും പറഞ്ഞ സിജു തിരിച്ചുവരവിനായുള്ള നിരവധി പ്ലാനിങുകള്‍ അല്‍ഫോണ്‍സ് നടത്തുന്നുണ്ടെന്നും പറഞ്ഞു. ഒരുപാട് ട്രോളുകളും കമന്റുകളും ആ സമയത്ത് അല്‍ഫോണ്‍സ് നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യമായിട്ടായിരിക്കാം അദ്ദേഹത്തിന് അങ്ങനെ ഒരു അനുഭവം അതു കൊണ്ടായിരിക്കും സിനിമ നിര്‍ത്തുന്നു എന്ന് അല്‍ഫോണ്‍സ് പറഞ്ഞത് എന്നും സിജു പറയുന്നു.

‘അവന്‍ തമാശക്ക് പറയുകയാണെന്നാണ് ഞങ്ങള്‍ കരുതിയത്. അവന്‍ അങ്ങനെ പലതും പറയാറുള്ളതാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എക്‌സ്പറ്റേഷന്‍ മീറ്റ് ചെയ്യാന്‍ പറ്റാതെ വരുമ്പോഴുള്ള ഫ്രസ്‌ട്രേഷനില്‍ നിന്നായിരിക്കാം അങ്ങനെ പറഞ്ഞത്. വിജയമായാലും പരാജയമായാലും കൈകാര്യം ചെയ്യാനുള്ള സമയം ആവശ്യമുണ്ട്. ആ സമയത്തിനിടക്കുണ്ടായ പ്രശ്‌നത്തിന്റെ പുറത്തായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്.

അദ്ദേഹം തീര്‍ച്ചയായും തിരിച്ചു വരും. അദ്ദേഹം ഒരുപാട് പ്ലാനിങ്ങുകള്‍ നടത്തുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ അങ്ങനെ തോന്നിയതിനാലായിരിക്കാം സിനിമ നിര്‍ത്തുന്നെന്ന് പറഞ്ഞത്. കാരണം ആ സമയത്ത് ഒരുപാട് ട്രോളുകളും കമന്റുകളും വന്നിരുന്നു. ആദ്യമായിട്ടായിരിക്കാം അതെല്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. ആ സമയത്ത് അങ്ങനെ പറഞ്ഞതാണ്. അത് അപ്പോള്‍ തന്നെ കളയുകയും ചെയ്തു,’ സിജു വില്‍സണ്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ അവസാനമായി പുറത്തിറങ്ങിയ ഗോള്‍ഡ് എന്ന സിനിമ തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അല്‍ഫോണ്‍സ് സിനിമ നിര്‍ത്തുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

content highlights: Alphonse will definitely be back, he’s doing a lot of planning: Siju Wilson