| Saturday, 5th September 2020, 5:09 pm

'ഈ പ്രാവശ്യത്തേക്ക് സംഗീത സംവിധായകനും ഞാന്‍ തന്നെ'; ഫഹദിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം 'പാട്ട് '

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പാട്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്. UGM Entertainments ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) ആണ് സിനിമ നിര്‍മ്മിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

‘എന്റെ അടുത്ത സിനിമയുടെ പേര് ”പാട്ട്” എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍ ? സിനിമ നിര്‍മ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും? അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

My next feature film’s name is Paattu (song). Fahadh Faasil is the Hero of the feature. Produced by UGM Entertainments (Zacharia Thomas and Alwin Antony). This time I’ll be doing music too. It will be in Malayalam language. Will update rest of the Crew and Cast members while the feature film progresses.

2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. നിവിന്‍പോളി നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം 2015 ല്‍ സംവിധാനം ചെയ്ത പ്രേമത്തിലും നായകന്‍ നിവിന്‍ പോളിയായിരുന്നു. നിവിന്റെ കരിയര്‍ ഹിറ്റ് കൂടിയായിരുന്നു പ്രേമം.

എന്നാല്‍ പ്രേമത്തിന് ശേഷം വലിയൊരു ഇടവേള തന്നെ അല്‍ഫോണ്‍സിന് വേണ്ടി വന്നു. ഇതിനിടെ 2018 ല്‍ സുഹൃത്ത് സുകുമാര്‍ തെക്കേപ്പാട്ടുമായി ചേര്‍ന്ന്‌  തൊബാമ എന്ന സിനിമ നിര്‍മിച്ചു.

തന്റെ അടുത്ത ചിത്രം സംഗീതവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് അല്‍ഫോണ്‍സ് ചില അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇതിനായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി താന്‍ സംഗീതം അഭ്യസിക്കുകയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

content highlight; Alphonse Puthren Next Movie Paattu Fahadh Faasil is the Hero

We use cookies to give you the best possible experience. Learn more