ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയോട് ഫേസ്ബുക്ക് കുറിപ്പിലൂടെ മാപ്പ് പറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ തമിഴ് ഭാഷ പ്രയോഗിച്ച രീതിയെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
വിമര്‍ശനം തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമൊന്നും രോഹിത് ഷെട്ടിക്ക് ഉണ്ടായിരുന്നില്ല എന്ന് തനിക്ക് ഉറപ്പാണെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
അന്നത്തെ തന്റെ കമന്റില്‍ ഖേദിക്കുന്നുവെന്നും ഈ ഇളയ സഹോദരനോട് ക്ഷമിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം 2 വിലെ ഒരു സീന്‍ തന്നെ കരയിപ്പിച്ചിട്ടുണ്ടെന്ന കാര്യവും അല്‍ഫോണ്‍സ് പറഞ്ഞു.
സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗമാണ് തന്നെ കരയിപ്പിച്ചതെന്നും തന്റെ കരിയറില്‍ അതുപോലൊരു രംഗം കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പറയുന്നു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഗോല്‍മാല്‍ സീരീസ്, സിങ്കം സീരീസ്, സിംമ്പ എന്നീ ചിത്രങ്ങളെല്ലാം തനിക്ക് ഇഷ്ടമാണെന്നും ഇപ്പോള്‍ സൂര്യവന്‍ഷി എന്ന സിനിമക്കായി കാത്തിരിക്കുകയാണെന്നും അല്‍ഫോണ്‍സ് കുറിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Alphonse Puthren apologizes to Rohit Shetty