| Monday, 8th July 2024, 8:14 am

സിനിമ നിര്‍ത്തുന്നത് നിങ്ങളുടെ ചോയ്‌സാണെന്ന് കമല്‍ സാര്‍; അതില്‍ ഒരുപാട് സന്തോഷം തോന്നി: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ ആരാധകരുള്ള സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഉലകനായകന്‍ കമല്‍ ഹാസന് ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് കൊണ്ട് അദ്ദേഹം ഒരു പാട്ട് ക്രിയേറ്റ് ചെയ്തിരുന്നു. അതിന് കമല്‍ ഹാസന്‍ മറുപടിയും നല്‍കിയിരുന്നു. ഇപ്പോള്‍ കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

‘ഞാന്‍ പാട്ട് പാടാറുണ്ട്. ഒരു സിനിമക്ക് വേണ്ടി ഞാന്‍ മ്യൂസിക് പഠിച്ചിരുന്നു. അതിന് ശേഷം എനിക്ക് ബീറ്റ്‌സ് ഒക്കെ ഇഷ്ടമായി തുടങ്ങി. യുവന്‍ സാറിനും (യുവന്‍ ശങ്കര്‍ രാജ) സിമ്പു സാറിനും ഇളയരാജ സാറിനും രജിനി സാറിനും കമല്‍ സാറിനുമൊക്കെ വേണ്ടിയാണ് ആദ്യമായി ഞാന്‍ അങ്ങനെ ബെര്‍ത്ത് ഡേ സ്‌പെഷ്യല്‍ വിഷ് ചെയ്തത്. കമല്‍ സാറില്‍ നിന്നാണ് ആരംഭിച്ചത്.

പാര്‍ത്ഥിപന്‍ സാറിലൂടെയാണ് അദ്ദേഹം അത് കാണുന്നത്. അതിന് മറുപടിയായി നന്നായിട്ടുണ്ടെന്ന് കമല്‍ സാര്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ എനിക്ക് സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അനൗണ്‍സ്‌മെന്റ് നടത്തി നില്‍ക്കുകയായിരുന്നു. കമല്‍ സാര്‍ അന്ന് പറഞ്ഞത് ‘സിനിമ നിര്‍ത്തുന്നതൊക്കെ നിങ്ങളുടെ ചോയ്‌സാണ്. പക്ഷെ ഇത് നന്നായിട്ടുണ്ട്’ എന്നായിരുന്നു.

അതില്‍ ഒരുപാട് സന്തോഷം തോന്നി. എനിക്ക് അപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഹോസ്പിറ്റലിലൊക്കെ പോയിട്ട് ബെറ്ററായിട്ടുണ്ട്. അന്ന് കമല്‍ സാര്‍ പറഞ്ഞത് സിനിമ വിട്ട് പോകണ്ട, പക്ഷെ നിങ്ങളുടെ തീരുമാനമാണ് അതൊക്കെ എന്നായിരുന്നു,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.


Content Highlight: Alphonse Puthran Talks About Kamal Haasan

We use cookies to give you the best possible experience. Learn more