കഴിഞ്ഞ ദിവസമാണ് കമലഹാസന്‍ ചിത്രം വിക്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്ട്രീമിങ് തുടങ്ങിയത് തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന് ഒ. ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
ചിത്രം വിസ്മയിപ്പിച്ചു എന്നാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
വിജയ് സേതുപതി അവതരിപ്പിച്ച സന്തനം താനോസിനെ പോലെ മാസായിരുനിന്നും. റോളക്‌സ് കിക്ക്അസ് ആയിരുന്നുവെന്നും. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ ഫഹദിന്റെ അമര്‍ സഹായിച്ചു എന്നും അല്‍ഫോണ്‍സ് കൂടിച്ചേര്‍ക്കുന്നു.
‘ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിനെ പോലെ മാസായിരുന്നു. റോളക്‌സ് കിക്ക്അസ് ആയിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ അമര്‍ സഹായിച്ചു. എ.സി.പി പ്രഭഞ്ജന്‍ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്‌നേഹവും അറിയിക്കുന്നു’; അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.ജി.എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലും വിക്രത്തെ അഭിനന്ദിച്ചിരുന്നു. ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.
Content Highlight : Alphonse puthran appreciates vikram crew