| Wednesday, 17th November 2021, 7:02 pm

കാലാപാനി പോലൊരു സിനിമയാണ് മരക്കാര്‍; പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ ഇഷ്ടപ്പെട്ടു; മരക്കാറിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരക്കാര്‍: അറബിക്കടലിന്റെ സിംഹം കണ്ടതിന് ശേഷമുള്ള സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്ക് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അല്‍ഫോണ്‍സിന്റെ പ്രതികരണം പുറത്ത് വിട്ടിട്ടുള്ളത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ ഏന്നും ആഘോഷിക്കുന്നതാണെന്നും ഇരുവരും ഒന്നിച്ച കാലാപാനി പോലുള്ള ഒരു ചിത്രമാണ് മരക്കാറെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെ കുറിച്ച് കൂടുതലായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും, എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നത് ആസ്വാദനത്തെ ബാധിച്ചേക്കാമെന്നും അല്‍ഫോണ്‍സ് പറയുന്നു. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മര്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alphonse Puthran about Marakkar

We use cookies to give you the best possible experience. Learn more