എറണാകുളം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
രാഹുലിന് മത്സരിക്കാന്‍ സീറ്റില്ലാതായതില്‍ വിഷമമുണ്ടെന്നും അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ രാഹുലിന് ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാമെന്നും കണ്ണന്താനം പറഞ്ഞു.
ALSO READ: സമുദായത്തിനും മേലെ ആലപ്പുഴ രാഷ്ട്രീയം
അഞ്ച് വര്‍ഷത്തെ എന്‍.ഡി.എ ഭരണനേട്ടങ്ങള്‍ വോട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എം.പിയെ വേണോ മന്ത്രിയേ വേണോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ. എറണാകുളത്ത് എന്‍.ഡി.എ മികച്ച ഭൂരിപക്ഷം നേടും.”- കണ്ണന്താനം പറഞ്ഞു.
അതേസമയം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഇന്ന് സ്ഥിരികരണമുണ്ടാകുമെന്നാണ് സൂചന.
WATCH THIS VIDEO: