| Tuesday, 21st August 2018, 11:54 pm

ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം; സോഷ്യൽ മീഡിയയിൽ ട്രോൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം വാര്‍ത്ത പങ്ക് വെച്ചത്. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്.


ALSO READ: 62,000 കുടുംബങ്ങളെ പൊലീസ് ദത്തെടുക്കും; മൂന്ന് പേരെ ലോക്‌നാഥ് ബഹ്‌റ വ്യക്തിപരമായി ഏറ്റെടുക്കും


ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് കേന്ദ്രമന്ത്രി ഇന്ന് രാത്രി കഴിച്ചുകൂട്ടുക.



എന്നാല്‍ പോസ്റ്റിന് താഴെ പരിഹാസ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുണ്ട്.



നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയും ആണെന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നും കണ്ണന്താനം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more