| Sunday, 3rd September 2017, 7:40 am

ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുള്ള അംഗീകാരമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രിയാകുന്നതില്‍ സന്തോഷം രേഖപ്പെടുത്തി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണെന്നും ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് അഭിപ്രായപ്പെട്ടു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നറിഞ്ഞതെന്നും ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ കണ്ണന്താനം മന്ത്രിസഭയില്‍ കേരളത്തിന്റെ വ്യക്താവായിരിക്കും താനെന്നും പറഞ്ഞു.


Also Read:  വിനായകന്റെ മരണം; പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഓണനാളില്‍ ദളിത് സംഘടനകളുടെ ഉപവാസം


മന്ത്രിയാകുന്നതിലൂടെ കേരളവും കേന്ദ്രവുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കേന്ദ്രമന്ത്രിസ്ഥാനം വെല്ലുവിളിയല്ലെന്നും ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തരയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം പുതിയ ഒന്‍പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more