| Saturday, 1st September 2018, 4:25 pm

കേരളത്തിനായി കണ്ണന്താനം ചൈനയില്‍ നിന്ന് 30 ലക്ഷവുമായി വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാങ്ങ്ഹായ്: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ചൈനയില്‍ നിന്നും പണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വരുന്നു. ഷാങ്ങ് ഹായില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യാക്കാരില്‍ നിന്നുമാണ് കണ്ണന്താനം തുക പിരിച്ചെടുത്തത്.


ALSO READ: വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍


കണ്ണന്താനം തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. 3,213,029 രൂപയാണ് കണ്ണന്താനം ഇങ്ങനെ സമാഹരിച്ചത്. ഇത് താന്‍ മടങ്ങിയെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും കണ്ണന്താനം അറിയിച്ചു. കേരളത്തെ സഹായിക്കാന്‍ തയ്യാറായ ഷാങ്ങ് ഹായിലെ എല്ലാ മലയാളികള്‍ക്കും, ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും കണ്ണന്താനം ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.


ALSO READ: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയേയും ഭാര്യ മാതാവിനെയും എസ്.ഐ തല്ലിച്ചതച്ചു


നേരത്തെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചും, ഒരു ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നും ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു കണ്ണന്താനത്തിന്. കേരളത്തിന് ഇനി ആവശ്യം ഭക്ഷണവും മരുന്നുമല്ല, ഇലക്ട്രീഷ്യന്‍മാരേയും, പ്ലംബ്ലര്‍മാരേയും ആണെന്ന പ്രസ്താവനയും വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more