ആദ്യ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാരംഗത്തേക്കെത്തിയ അല്‍ഫോണ്‍സിന്റെ ആദ്യ സിനിമയായിരുന്നു നേരം.
രണ്ടാമത്തെ ചിത്രമായ പ്രേമം സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയിരുന്നു. തമിഴ്‌നാട്ടില്‍ പ്രേമം ഉണ്ടാക്കിയെടുത്ത ഓളം ഇന്നും മറ്റൊരു മലയാളസിനിമക്ക് ലഭിച്ചിട്ടില്ല.
വലിയ ഇടവേളക്ക് ശേഷം അൽഫോൺസ് സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജ് നായകനായ ഗോൾഡ് ആയിരുന്നു. എന്നാൽ ഗോൾഡ് സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് അൽഫോൺസ്.
ഫഹദ് നായകനായ ട്രാന്‍സിലും സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയിലും അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
എന്നാല്‍ ആ സമയത്ത് തന്റെ ആരോഗ്യം വളരെ മോശമായിരുന്നെന്നും അതുകൊണ്ട് ആ രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ട്രാന്‍സില്‍ ഗൗതം വാസുദേവ് മേനോന്റെ സഹായിയായും, പറവയില്‍ സൗബിന്‍ ചെയ്ത വേഷത്തിലേക്കുമാണ് തന്നെ വിളിച്ചതെന്ന് അല്‍ഫോണ്‍സ് കൂട്ടിച്ചേർത്തു.
‘എന്നെ പല സിനിമകളിലേക്കും അഭിനയിക്കാന്‍ വിളിച്ചിരുന്നു. ഫഹദിന്റെ ട്രാന്‍സിലും, സൗബിന്‍ സംവിധാനം ചെയ്ത പറവയിലും എന്നെ വിളിച്ചതായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അതുകൊണ്ട് എനിക്ക് ആ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചില്ല.
ട്രാന്‍സില്‍ ഗൗതം സാറിന്റെ കൂടെയുള്ള റോളും, പറവയില്‍ സൗബിന്‍ ചെയ്ത റോളിലേക്കുമാണ് എന്നെ വിളിച്ചത്. പക്ഷേ ആരോഗ്യം എന്നെ അനുവദിച്ചില്ല. ഇപ്പോള്‍ എല്ലാം റെഡിയായി. ആര് വിളിച്ചാലും ഞാന്‍ പോകും,’ അല്‍ഫോണ്‍സ് പറഞ്ഞു.
Content Highlight: Alphons Puthran About Parava And Trance Movie