താന്‍ വട്ടനാണെന്നാണ് കേരളത്തിലെ പലരും പറയുന്നത്; കോടിയേരി ഒരിക്കലും സിംഹത്തെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം
Kerala
താന്‍ വട്ടനാണെന്നാണ് കേരളത്തിലെ പലരും പറയുന്നത്; കോടിയേരി ഒരിക്കലും സിംഹത്തെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2017, 3:39 pm

 

കൊച്ചി:സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കലും സിംഹത്തിനെ കണ്ടിട്ടില്ലെന്നും അതു കൊണ്ടാണ് അമിത് ഷാ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് അദ്ദേഹം വിളിച്ചതെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.കൊച്ചിയില്‍ ഓള്‍ കേരള സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി അടിയന്തരമായി വിളിപ്പിച്ചതു കൊണ്ടാണ് അദ്ദേഹം ദല്‍ഹിക്ക് മടങ്ങിയത്. പാര്‍ട്ടിയില്‍ ഒരുപാട് ഉത്തരവാദിത്ത്വങ്ങള്‍ വഹിക്കുന്നയാളാണ് അമിത് ഷാ, അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാണ്. താന്‍ പാര്‍ട്ടിയിലെ കുഞ്ഞു നേതാവാണ് അതുകൊണ്ട് തന്നെ പാര്‍ട്ടിയെ കുറിച്ച് എനിക്ക് ഇത്രയെ അറിയു- അദ്ദേഹം പറഞ്ഞു.


Also Read കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ബി.ജെ.പിയുടെ ജനരക്ഷായാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി


താന്‍ വട്ടനാണെന്നാണ് കേരളത്തിലെ പലരും പറയുന്നത്. ശുചിമുറിയെ കുറിച്ച് പറഞ്ഞതു കൊണ്ടാണ് അത്. രാജ്യത്ത് അറുപത് ശതമാനം ആളുകള്‍ക്കും ഇപ്പോഴും ശുചി മുറിയില്ല, മിഡില്‍ ക്ലാസില്‍പ്പെട്ട ഭൂരിപക്ഷ മലയാളികള്‍ക്ക് ആ സാഹചര്യം പറഞ്ഞാല്‍ മനസ്സിലാകില്ല. അതുകൊണ്ടാണ് തന്നെ അവര്‍ കളിയാക്കുന്നത്. കണ്ണന്താനം പറയുന്നു.

കള്ളക്കടത്തുകാരല്ലാത്തവരുടെ മക്കള്‍ക്ക് ഇന്ന് ഡോക്ടര്‍ ആവുകയെന്നാല്‍ വലിയ പാടാണ്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 75 ലക്ഷം രൂപയോളമാകും. ഈ തുക കണ്ടെത്താന്‍ പാവപ്പെട്ടവര്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.