| Thursday, 22nd November 2018, 11:37 am

കേരളം സ്റ്റാലിന്‍ യുഗത്തിലേക്ക് പോയിരിക്കുന്നു; അമിത് ഷായ്ക്കും മോദിക്കും നന്ദി പറഞ്ഞ്‌ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കേരളം സ്റ്റാലിനിസ്റ്റ് യുഗത്തിലേയ്ക്ക് പോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും നന്ദിയെന്നും കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ട്വീറ്റ്.

ശബരിമല സന്ദര്‍ശനത്തിനു ശേഷം കണ്ണന്താനം ഇട്ട ട്വീറ്റിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്.

“” ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഞാന്‍ അവിടം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ അനുവദിച്ചിട്ടും അവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ദയനീയം. തീര്‍ത്ഥാടകരോട് സംസ്ഥാന സര്‍ക്കാര്‍ അതിക്രൂരമായാണ് പെരുമാറുന്നത്. കേരളത്തില്‍ സ്റ്റാലിന്‍ യുഗം തിരിച്ചുവന്നിരിക്കുന്നു. നന്ദിയുണ്ട് അമിത് ഷാ, നരേന്ദ്രമോദി, ബിജെപി, അരുണ്‍ ജെയ്റ്റ്‌ലി”” എന്നായിരുന്നു കണ്ണന്താനത്തിന്റെ ട്വീറ്റ്.


കെ.എം ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാം; ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്നും സുപ്രീം കോടതി


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരായി ബി.ജെ.പി നടത്തുന്ന സമരത്തിന് ശക്തിപകരാന്‍ കൂടി വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശിച്ചത്.

കേന്ദ്രം ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം ചെലവഴിച്ചോ എന്ന് വിലയിരുത്താനാണ് സന്ദര്‍ശനം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

കേന്ദ്രം നല്‍കിയ 100 കോടി കേരളം ചിലവഴിച്ചില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന് പിന്നാലെ തന്നെ കണ്ണന്താനത്തിന്റെ വാദം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി 100 കോടി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും വെറും 18 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചതെന്നും കണ്ണന്താം ഇതെല്ലാം അറിഞ്ഞാണോ സംസാരിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു.

ശബരിമലയില്‍ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും എത്തിച്ച് സമരത്തിന് ശക്തി കൂട്ടാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇന്നലെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ശബരിമലയില്‍ എത്തിയിരുന്നു.

We use cookies to give you the best possible experience. Learn more