അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഈ കാലമത്രയും തന്റെ കഴിവുകള്‍ക്ക് മൂര്‍ച്ച കൂട്ടിയാണ് ഇന്ന് കാണുന്ന നിലയില്‍ പൃഥ്വിരാജ് എത്തിയതെന്നും അല്‍ഫോണ്‍സ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം ‘ഗോള്‍ഡി’ല്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജിനൊപ്പമുള്ള അനുഭവം എങ്ങയുണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.
‘ഒരുപാട് പഠിക്കാനുള്ള ഒരു അനുഭവമാണ് എനിക്ക് കിട്ടിയത്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. സ്‌ക്രിപ്റ്റ് വായിച്ച് ആക്ഷന്‍ പറയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം തയ്യാറായി കഴിഞ്ഞിരിക്കും.
ഒരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാലമത്രയും അദ്ദേഹം തന്റെ കഴിവുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന നിലയില്‍ പൃഥ്വിരാജ് എത്തിച്ചേര്‍ന്നത്.
ഒരുപാട് പഠിക്കാന്‍ സാധിക്കുന്ന ഒരു അനുഭവമായിരുന്നു എനിക്കത്,’ അല്‍ഫോണ്‍സ് മറുപടി നല്‍കി.
അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ
‘രസകരമായ ഒരു താല്‍പര്യം. നിങ്ങളുടെ താല്‍പര്യം നിങ്ങളുടേതാണ്, മറ്റാരുടേതുമല്ല. നിങ്ങളുടെ താല്‍പര്യത്തില്‍ നിങ്ങള്‍ ഉഴപ്പുന്നുണ്ടെങ്കില്‍, നിങ്ങളുടെ താല്‍പര്യത്തില്‍ മറ്റാരെങ്കിലും താല്‍പര്യം കാണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം.
അതിനാല്‍ നിങ്ങളുടെ താല്‍പര്യങ്ങളില്‍ താല്‍പര്യമെടുക്കുക. ‘ ഈ പോസ്റ്റിന് താഴെയായിരുന്നു അജിത്ത് രമേശ് എന്ന പ്രൊഫൈലില്‍ നിന്നുമാണ് പൃഥ്വിരാജുമൊത്തുള്ള അനുഭവത്തെ കുറിച്ച് കമന്റ് വന്നത്.
പൃഥ്വിരാജും നയന്‍താരയുമാണ് ഗോള്‍ഡില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlight: alphone puthren about the experience with prithviraj in gold