| Wednesday, 14th February 2018, 7:48 pm

'അവരു തമ്മില്‍ പ്രണയിക്കുന്നതില്‍ തനിക്കെന്താ..?; ഇത് ഇന്ദ്രന്‍സിന്റെ പ്രണയം, ആളൊരുക്കത്തിന്റെ ടീസര്‍ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ആളൊരുക്കത്തിന്റെ ടീസറെത്തി. സംവിധായകന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് നിര്‍മ്മാണം.

തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍,വിഷ്ണു അഗസ്ത്യ, ശ്രീഷ്മ, കലാഭവന്‍ നാരായണന്‍ കുട്ടി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

റോണി റാഫേലാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സാംലാല്‍ പി തോമസാണ് ക്യാമറ.

ടീസര്‍ കാണാം:

We use cookies to give you the best possible experience. Learn more