പനവേലിലുള്ള ഒരു മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും ഇങ്ങനെയുള്ള സംഘങ്ങള്‍ മുംബൈയില്‍ ഇപ്പോഴും സജീവമാണെന്നുമായിരുന്നു ആളൂര്‍ നേരത്തെ വെളുപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാവാന്‍ മയക്കുമരുന്ന് സംഘങ്ങളാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഭിഭാഷകന്‍ ബി.എ ആളൂരിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും.
പനവേലിലുള്ള ഒരു മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും ഇങ്ങനെയുള്ള സംഘങ്ങള്‍ മുംബൈയില്‍ ഇപ്പോഴും സജീവമാണെന്നുമായിരുന്നു ആളൂര്‍ നേരത്തെ വെളുപ്പെടുത്തിയിരുന്നത്.
ഇതിന് പുറമെ സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നത് കെട്ടിച്ചമച്ചതാണെന്നും മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും ആളൂര്‍ പറഞ്ഞിരുന്നു.
ആളൂരിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് ബന്ധം, ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, മലയാളികള്‍ക്ക് ബന്ധമുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദച്ചാമിക്കെതിരെ എത്ര കേസുകള്‍ നിലനില്‍ക്കുന്നുണ്ട്, ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് തുടങ്ങിയവയായിരിക്കും പ്രധാനമായും അന്വേഷിക്കുക.
എന്നാല്‍ ആളൂരിന്റെ വെളിപ്പെടുത്തല്‍ കേസ് വഴി തിരിച്ച് വിടാനാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. കേസ് സുപ്രീംകോടതിയില്‍ വീണ്ടുമെത്തിയാല്‍ പരാജയപ്പെടുമെന്ന് ആളൂരിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്നായി അറിയാം. അതുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തല്‍ ആളൂര്‍ നടത്തുന്നതെന്നും സുമതി പറഞ്ഞു.