| Thursday, 10th January 2019, 8:58 am

അലോക് വര്‍മ്മ പണി തുടങ്ങി; സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി ആദ്യനടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ. സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.

നേരത്തെ ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയിരുന്നു. അതേസമയം അലോക് വര്‍മ്മയെ തിരിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു.

ALSO READ: വൈദികരുടെ തെറ്റ് മറച്ചുപിടിക്കാന്‍ തന്നെ ആക്രമിക്കുന്നു; ദീപികയിലെ ലേഖനത്തിന് മറുപടിയുമായി ലൂസി കളപ്പുരക്കല്‍

ഇന്ന് വൈകുന്നേരം വീണ്ടും യോഗം ചേരുന്നുണ്ട്.

നേരത്തെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. പറഞ്ഞത്.

അതേസമയം നയപരമായ കാര്യങ്ങളില്‍ അലോക് വര്‍മ്മ തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ALSO READ: തന്ത്രിയെ പുറത്താക്കി ശബരിമല മലയരയര്‍ക്ക് തിരിച്ചുനല്‍കണം; മുഖ്യമന്ത്രിയ്ക്ക് 200 വ്യക്തികളുടെ സംഘടനകളുടെയും പരാതി

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.

എന്നാല്‍ ചുമതലകളില്‍ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വര്‍മ്മയ്‌ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സി.വി.സി അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടായിരുന്നു സിവിസി സമര്‍പ്പിച്ചത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more