| Monday, 30th April 2018, 10:35 pm

ഹൃദയത്തെ സംരക്ഷിക്കാന്‍ ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന് പുതിയ പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് എല്ലാവരുടെയും പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഹൃദ്രോഗ സാധ്യതകള്‍. നിരവധി ആളുകള്‍ ഹൃദ്രോഗ സാധ്യതകളുമായി ഇന്ന് ജീവിക്കുകയാണ്.

പ്രായഭേദമന്യേ എല്ലാവര്‍ക്കും ഈ രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഇതു തന്നെയാണ് ഈ രോഗത്തിന്റെ പ്രധാന സവിശേഷത.

ജീവിതശൈലിയിലെ മാറ്റങ്ങളും പാരമ്പര്യ ഘടകങ്ങളും ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. പോഷക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള കൃത്യമായ ആഹാരക്രമത്തിലൂടെ രോഗസാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.


ALSO READ: ‘വല്ലപ്പോഴുമേ മദ്യപിക്കാറുള്ളു’; നിയന്ത്രിത മദ്യപാനികളും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാകുമെന്ന് പുതിയ പഠനങ്ങള്‍


അത്തരത്തിലൊരു പഠനത്തിലാണ് ഡോ. സൗമിക് കലിത ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ആല്‍മണ്ട് അഥവാ ബദാമിന് കഴിയും എന്നു പറയുന്നത്. ശരീരത്തിലുണ്ടാകുന്ന കൊഴുപ്പാണ് ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം.

ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബദാമിന് കഴിയുമെന്നാണ് പുതിയ പഠനങ്ങളിലൂടെ സൗമിക് മിത്ര പറയുന്നത്. ഇവരുടെ പഠനത്തില്‍ നിന്നാണ് ബദാമിന് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി രക്തത്തിലെ ഹൃദയാരോഗ്യത്തിന് ആവശ്യമായ ഘടകങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസം 45 ഗ്രാം ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ബദാം കഴിക്കാന്‍ കഴിയുമെന്നത് ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.


ALSO READ: അയഡിനും തൈറോയിഡും തമ്മില്‍ ബന്ധമുണ്ടോ? ആരോഗ്യത്തിന്റെ അവശ്യഘടകമായ അയഡിനെക്കുറിച്ച് കൂടുതല്‍ അറിയാം…


എന്നാല്‍ ബദാം എങ്ങനെ കഴിക്കുമെന്ന കാര്യത്തില്‍ പലര്‍ക്കിടയിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിറ്റാമിന്‍ ഇ യുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആയതിനാല്‍ ഇവ ആഹാരക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ഹൃദയസംരക്ഷണത്തിന് വളരെയധികം പ്രയോജനപ്രദമാണ്.

Latest Stories

We use cookies to give you the best possible experience. Learn more