സ്പാനിഷ് ലീഗില്‍ സെവിയ്യ എഫ്.സി-അല്‍മേരിയ മത്സരം സമനിലയില്‍ പിരിഞ്ഞു. നാലു ഗോളുകള്‍ കണ്ട മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
ഇതിനു പിന്നാലെ ഒരു മോശം റെക്കോഡാണ് സ്പാനിഷ് ക്ലബ്ബിനെ തേടിയെത്തിയത്. അവസാനം കളിച്ച 31 മത്സരങ്ങളില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത ടീമെന്ന മോശം റെക്കോഡാണ് അല്‍മേരിയ സ്വന്തമാക്കിയത്.
ലാലിഗയില്‍ ഈ സീസണില്‍ 28 മത്സരങ്ങള്‍ കളിച്ച അല്‍മേരിക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. 18 തോല്‍വിയും പത്ത് സമനിലയുമായി പത്ത് പോയിന്റോടെ സ്പാനിഷ് ലീഗില്‍ അവസാന സ്ഥാനത്താണ് അല്‍മേരിയ. 27 ഗോളുകള്‍ അല്‍മേരിയ ഈ സീസണില്‍ നേടിയപ്പോള്‍ 57 ഗോളുകളാണ് എതിര്‍ ടീമുകള്‍ പാനിഷ് ക്ലബ്ബിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
അല്‍മേരിയയുടെ തട്ടകമായ മെഡിറ്ററേനിയന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമാണ് സെവിയ്യ പിന്തുടര്‍ന്നത്.
മത്സരത്തില്‍ 38ാം മിനിട്ടില്‍ അധ്രി എംബര്‍ബയാണ് ആതിഥേര്‍ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഹോം ടീം എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 81ാം മിനിട്ടില്‍ ഡോഡി ലുക്ക് ബാക്കിയോയും 86ാം മിനിട്ടില്‍ ലൂക്കാസ് ഒകാംബോസും സെവിയ്യക്കായി ലീഡ് നേടി മുന്നിലെത്തിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ മാര്‍ക്കോ മിലാവനോവിച്ച് ആതിഥേയര്‍ക്കുവേണ്ടി സമനില ഗോള്‍ നേടുകയായിരുന്നു.
സമനിലയോടെ സ്പാനിഷ് ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും പത്ത് സമനിലയും 12 തോല്‍വിയുമായി 28 പോയിന്റോടെ 14ാം സ്ഥാനത്താണ് സെവിയ്യ.
Content Highlight: Almeria create a unwanted record