| Saturday, 21st July 2018, 1:18 pm

'കെ.വി ആനന്ദ് സാര്‍ എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്'; സൂര്യ - മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് അല്ലു സിരീഷ് പിന്‍മാറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലണ്ടന്‍: ആരാധകരെ നിരാശയിലാഴ്ത്തി മോഹന്‍ലാല്‍, സൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് തെലുങ്ക് താരം അല്ലു സിരീഷ് പിന്മാറി.

മറ്റ് ചിത്രങ്ങളുടെ ഡേറ്റുകളുമായി പ്രശ്‌നമുണ്ടായതാണ് കാരണം. “ഞാന്‍ സൂര്യയുടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നു. ഞാന്‍ പ്രധാനവേഷത്തിലെത്തുന്ന എ.ബി.സി.ഡി എന്ന സിനിമയുടെ ഷെഡ്യൂളും സൂര്യാ ചിത്രത്തിന്റെ ഷെഡ്യൂളും കൂട്ടിമുട്ടുന്നു. അതിനാല്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് സ്വയം പിന്‍മാറുകയാണ്. കെ.വി ആനന്ദ് സാര്‍ എന്റെ അവസ്ഥ മനസിലാക്കിയിട്ടുണ്ട്.” എന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് അല്ലു പറഞ്ഞത്.


Also Read അസുഖത്തെ തോല്‍പ്പിച്ച് വീണ്ടും ഹോളിവുഡില്‍ ഇര്‍ഫാന്‍ ഖാന്‍


ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഡേറ്റ് പ്രശ്‌നമായെന്നും അല്ലു പറഞ്ഞു. ഉടനെ തന്നെ ഈ ടീമിന്റെ കൂടെ മറ്റൊരു ചിത്രത്തില്‍ ഭാഗമാവാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും അല്ലു സിരീഷ് പറയുന്നു.

ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം പൂര്‍ത്തിയായി.നേരത്തെ മോഹന്‍ലാലിന്റെ ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന് ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു

Latest Stories

We use cookies to give you the best possible experience. Learn more