Film News
അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; കല്ലും തക്കാളിയുമെറിഞ്ഞ് അക്രമകാരികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 22, 12:32 pm
Sunday, 22nd December 2024, 6:02 pm

തെലങ്കാന: അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് കല്ലേറുണ്ടായി. ഒസമാനിയ സര്‍വകലാശാലയിലെ ജോയിന്റ് ആക്ഷന്‍ സമിതിയുടെ ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 റിലീസ് ദിവസം മരിച്ച രേവതിക്ക് നീതി വേണം എന്നാവാശ്യപ്പെട്ടാണ് അതിക്രമം.

അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീടിനുള്ളിലേക്ക് തക്കാളി എറിയുകയും ഉണ്ടായി. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയവര്‍ സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളും ഉണ്ടായെന്നുമാണ് പുറത്തുവരുന്ന വിവരം.

Content Highlight: Allu Arjuns Residens Attacked