റൊമാന്റിക് ഹീറോയായി കരിയര്‍ ആരംഭിച്ച് പാന്‍ ഇന്ത്യന്‍ ലെവലില്‍ ബ്രാന്‍ഡ് ഹീറോയായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയ താരം പിന്നീട് ആക്ഷന്‍ സിനിമകളിലേക്ക് ട്രാക്ക് മാറ്റുകയും തെലുങ്കിന് പുറമെ മലയാളത്തിലും ഹിന്ദിയിലും ആരാധകക്കൂട്ടത്തെ ഉണ്ടാക്കിയെടുത്തു. 2021ല്‍ പുറത്തിറങ്ങിയ പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നേടിയെടുത്തു.
താരത്തിന്റെ കരിയറിലെ ആദ്യകാലത്ത് ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു ആര്യ. സുകുമാര്‍ സംവിധാനം ഈ റൊമാന്റിക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു. അല്ലു അര്‍ജുന് കേരളത്തില്‍ ഫാന്‍ ഫോളോയിങ് ഉണ്ടാക്കിയെടുത്ത ചിത്രം കൂടിയായിരുന്നു ഇത്.
ചിത്രത്തിന്റെ 20ാം വാര്‍ഷിക ദിവസമായ ഇന്ന് താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആര്യ തനിക്ക് വെറുമൊരു സിനിമയല്ലെന്നും ലൈഫ് ചെയ്ഞ്ചിങ് മൊമന്റ് ആയിരുന്നെന്നുമാണ് താരം പോസ്റ്റില്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് നന്ദിയും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
അനുരാധ മെഹ്തയായിരുന്നു ആര്യയില്‍ അല്ലുവിന്റെ നായികയായി എത്തിയത്. ശിവ ബാലാജി, രാജന്‍.പി. ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജിസ് ജോയ് ആയിരുന്നു മലയാളത്തില്‍ അല്ലുവിന് ശബ്ദം നല്‍കിയത്. ജിസ് ജോയ്- അല്ലു കോമ്പോയുടെ ആരംഭവും ഈ സിനിമയിലൂടെയായിരുന്നു.
തെലുങ്കില്‍ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മിച്ച ചിത്രം ഖാദര്‍ ഹസ്സനാണ് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കിയത്. ഒറിജിനലിനോടൊപ്പം നില്‍ക്കുന്ന ഡബ്ബ് പതിപ്പായിരുന്നു ഖാദര്‍ അവതരിപ്പിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാണ്.
Content Highlight: Allu Arjun said thanks to the audience on 20 years of Arya