റിലീസിന് മുമ്പ് 250 കോടിയുടെ ബിസിനസ്, അല്ലുവിന്റെ പ്രതിഫലം 70 കോടി: വിപണി മൂല്യം വര്‍ധിപ്പിച്ച് ഫഹദ് ഫാസിലും
ഹൈദരാബാദ്: റിലീസിന് മുമ്പ് തന്നെ 250 കോടി രൂപയുടെ ബിസിനസ് നടത്തി അല്ലു അര്‍ജുന്‍ നായകനായ പുഷ്പ സിനിമ. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
70 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അല്ലു അര്‍ജുന് പ്രതിഫലമായി നല്‍കിയിരിക്കുന്നത്. ലോക്കഡൗണ്‍ കാലത്ത് ഒ.ടി.ടിയിലൂടെ നിരവധി സിനിമകള്‍ പുറത്തുവന്നതോടെ പാന്‍ഇന്ത്യന്‍ താരം എന്ന ലേബലിലേക്ക് ഫഹദ് ഫാസില്‍ ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് തമിഴില്‍ വേലക്കാരന്‍ എന്ന ചിത്രത്തില്‍ അഭിയിച്ചിരുന്ന ഫഹദ് തെലുങ്കില്‍ എത്തുന്നതോടെ വിപണി മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഫഹദ് അവതരിപ്പിക്കുന്ന ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
കിടിലന്‍ മേക്കോവറിലാണ് അല്ലുവും ഫഹദും ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.