നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
Film News
നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th December 2024, 12:48 pm

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടപടി. ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്.

പുഷ്പ 2 പ്രീമിയറിന് വരുന്ന അല്ലു അര്‍ജുനെ കാണാന്‍ ഡിസംബര്‍ നാലിന് രാത്രി ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടര്‍ന്ന് 35 കാരിയായ സ്ത്രീ മരിച്ചിരുന്നു. തിക്കിലും തിരക്കിലും പെട്ട ഇവരുടെ എട്ട് വയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉണ്ടായിരുന്നു.

ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്‌മെന്റിനുമെതിരെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 105, 118 (1) പ്രകാരം സിറ്റി പൊലീസ് കേസെടുത്തിരുന്നു.

Content Highlight: Allu Arjun Got Arrested