| Wednesday, 8th April 2020, 9:07 pm

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയ അല്ലു അര്‍ജുന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാട്ടുകാരന്‍ അല്ലെങ്കിലും പ്രശസത തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാനിധിയിലേക്ക് സംഭവന നല്‍കിയതിന് ഒപ്പമാണ് താരം കേരളത്തിനോട് പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇന്ന്.

We use cookies to give you the best possible experience. Learn more