തിരുവനന്തപുരം: കൊവിഡ് 19 നെതിരെ ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയനേതാക്കള്‍ എം.പി ഫണ്ടുകള്‍ കൊവിഡ് 19 പ്രതിരോധത്തിനായി മാറ്റിവെച്ചതിന് പിന്നാലെയായിരുന്നു ബോളിവുഡിലേയും കോളിവുഡിലേയും സിനിമാ താരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് രംഗത്തെത്തിയത്.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍. കേരള, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് 1.25 കോടി രൂപ അല്ലു അര്‍ജുന്‍ നല്‍കുന്നത്.
കേരളത്തില്‍ നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്‍ജുന്‍. നിരവധി അവസരങ്ങളില്‍ കേരളത്തോടുള്ള തന്റെ അടുപ്പം താരം തുറന്നുപറഞ്ഞിട്ടുമുണ്ട്.
കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി സാധനങ്ങള്‍ വാങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രവും ഇന്ന് പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെലുങ്ക് സിനിമാ താരങ്ങളായ പവന്‍ കല്യാണ്‍, രാം ചരണ്‍, ചിരഞ്ജീവി, മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ തുടങ്ങിയ താരങ്ങള്‍ തെലങ്കാന, ആന്ധ്രാ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്‍, തമിഴ് സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമായ കമല്‍ഹാസന്‍, രജനീ കാന്ത്തുടങ്ങിയ താരങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മലയാളസിനിമയില്‍ നിന്ന് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജുവാര്യര്‍ അഞ്ച് ലക്ഷം രൂപയും ധനസാഹായം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും മഹാരാഷ്ട്ര സര്‍ക്കാരിന് 25 ലക്ഷം രൂപവും നല്‍കി മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ