ആ മലയാള നടൻ എന്റെ സഹോദര തുല്യൻ, മലയാളത്തിന്റെ അഭിമാനമാണ് അദ്ദേഹം: അല്ലു അർജുൻ
Entertainment
ആ മലയാള നടൻ എന്റെ സഹോദര തുല്യൻ, മലയാളത്തിന്റെ അഭിമാനമാണ് അദ്ദേഹം: അല്ലു അർജുൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 9:05 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.

ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്.

 

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍ ഒരു സിനിമാറ്റിക് വിസ്മയമായി മാറാന്‍ ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 5ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ അല്ലു അർജുൻ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ്. ഒന്നാംഭാഗത്തിൽ അവസാന നിമിഷങ്ങളിലാണ് ഫഹദിന്റെ ഭൻവർ സിങ് ശെഖാവത്ത് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഷ്പ 2വിൽ ഫഹദ് ഞെട്ടിക്കുമെന്ന സൂചനയാണ് നേരത്തെയിറങ്ങിയ ട്രെയ്‌ലർ നൽകുന്നത്.

താൻ കാരിയറിൽ കൂടെ അഭിനയിച്ച ഏറ്റവും വലിയ മലയാള നടൻ ഫഹദ് ആണെന്നും സത്യത്തിൽ ഫഹദ് തന്റെ സഹോദരൻ തന്നെയാണെന്നും അല്ലു പറയുന്നു. ഫഹദ് മലയാളികളുടെ അഭിമാനമാണെന്നും പുഷ്പ 2വിൽ ഫഹദ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും അല്ലു അർജുൻ പറഞ്ഞു.

‘എൻ്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളിനടനൊപ്പം ഞാൻ അഭിനയിച്ചത് പുഷ്പയിലാണ്. എന്റെ സഹോദരൻ തന്നെയായ ഒരാൾ, ഫഫാ… നിങ്ങളുടെ ഫഹദ് ഫാസിൽ. ഇന്ന് ഇവിടെയെത്തുമ്പോൾ അദ്ദേഹത്തെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് കൊച്ചിയിലെ ഈ വേദിയിലുണ്ടായിരു ന്നെങ്കിൽ അത് ഐക്കോണിക് ആകുമാ യിരുന്നു.

എല്ലാ മലയാളികളുടെയും അഭിമാനമാണ് ഫഹദ് ഫാസിൽ. ഫഫാ തകർപ്പൻ പ്രകടനം തന്നെയാണ് പുഷ്പയിലും കാഴ്ചവെച്ചിരിക്കുന്നത്. ഈ സിനിമയിൽ ഫഹദുണ്ടെന്നതാണ് അത് സ്പെഷ്യലാകാനുള്ള ഒരു കാരണം. നിങ്ങൾക്കും അതു കാണണ്ടേ,’അല്ലു അർജുൻ പറയുന്നു.

Content Highlight: Allu Arjun About Fahadh Fazil’s Performance In Pushpa 2