|

പുഷ്പക്ക് ശേഷം അത്തരത്തിലുള്ള വേഷം ചെയ്യാന്‍ ഞാന്‍ അല്ലുവിനോട് ആവശ്യപ്പെട്ടു: അല്ലു അരവിന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിംഹാദ്രി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്യപ്പെട്ട ഹിന്ദി ഡബ്ബ് വേര്‍ഷനാണ് അല്ലുവിന് നോര്‍ത്ത് ഇന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ചത്. പുഷ്പയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറാനും അല്ലു അര്‍ജുന് സാധിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ പുഷ്പക്കായി അഞ്ച് വര്‍ഷത്തോളമാണ് അല്ലു അര്‍ജുന്‍ മാറ്റിവെച്ചത്.

പുഷ്പക്ക് ശേഷം അല്ലു അര്‍ജുനോട് സോഫ്റ്റായിട്ടുള്ള വേഷങ്ങള്‍ ചെയ്തുകൂടെയെന്ന് താന്‍ ചോദിച്ചെന്ന് പറയുകയാണ് അല്ലുവിന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്. പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും റോ ആയിട്ടുള്ള കഥാപാത്രമായി അഭിനയിച്ചതിനാലാണ് താന്‍ അങ്ങനെ ചോദിച്ചതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.

അത്തരം കഥാപാത്രങ്ങള്‍ വരുന്ന മികച്ച സബ്ജക്ടുകള്‍ കൊണ്ടുവന്നാല്‍ ചെയ്യാമെന്നായിരുന്നു അല്ലു അര്‍ജുന്‍ മറുപടി തന്നതെന്നും അല്ലു അരവിന്ദ് പറഞ്ഞു. വലിയൊരു കുടുംബത്തിനായി ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്ന സാധാരണക്കാരനായ നായകന്‍ ടൈപ്പ് വേഷങ്ങള്‍ ഇന്നും ആളുകള്‍ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് അല്ലു അര്‍ജുനോട് അങ്ങനെ ചോദിച്ചതെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

ഏത് കഥയായാലും ഇന്ത്യ മുഴുവന്‍ അക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും ഘടകമുണ്ടെങ്കില്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും പല സിനിമകളും അതിന് ഉദാഹരണമാണെന്നും അല്ലു അരവിന്ദ് പറഞ്ഞു. അത്തരം സബ്ജക്ടുകള്‍ എല്ലാ ഭാഷയിലും പുറത്തിറങ്ങുന്നുണ്ടെന്നും വലിയ വിജയമാകുന്നുണ്ടെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്.

‘പുഷ്പ 2 റിലീസായിക്കഴിഞ്ഞ് ഞാന്‍ അല്ലുവുമായി സംസാരിച്ചിരുന്നു. അടുത്ത പ്രൊജക്ട് ഏതാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും കണ്‍ഫോം ആയിട്ടില്ലെന്ന് പറഞ്ഞു. ഏത് തരത്തിലുള്ള കഥാപാത്രം ചെയ്യണമെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടെന്ന് തോന്നിയിട്ട് കുറച്ച് സോഫ്റ്റായിട്ടുള്ള കഥാപാത്രം ചെയ്യുന്നോ എന്ന് ചോദിച്ചു. പുഷ്പയില്‍ വളരെ റോ ആയിട്ടുള്ള ക്യാരക്ടറായിരുന്നല്ലോ അവന്‍ ചെയ്തത്.

‘അത്തരം കഥാപാത്രങ്ങള്‍ ഉള്ള നല്ല സബ്ജക്ട് വല്ലതും വന്നാല്‍ തന്നോളൂ’ എന്നായിരുന്നു അവന്റെ മറുപടി. സോഫ്റ്റായിട്ടുള്ള കഥാപാത്രമെന്ന് പറഞ്ഞാല്‍ വലിയൊരു കുടുംബത്തിലെ ഇളയ മകന്‍, കുടുംബത്തിനായി അവന്‍ എടുക്കുന്ന ത്യാഗങ്ങള്‍. അത്തരം സബ്ജ്കട് പല ഭാഷകളിലും വരുന്നുണ്ട്. അതെല്ലാം ഹിറ്റാകുന്നുണ്ട്. ഏത് കഥയായാലും ഇന്ത്യ മുഴുവന്‍ അക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും കാര്യം ആ കഥയില്‍ ഉണ്ടാകണം. അത്തരം കഥകള്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടാകുന്നുണ്ട്,’ അല്ലു അരവിന്ദ് പറഞ്ഞു.

Content Highlight: Allu Aravind shares the advice he given to Allu Arjun after Pushpa release

Video Stories