'പുരുഷ പട്ടാളത്തിന്റെ പ്രയാസം കണക്കിലെടുക്കണ്ട'; സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലയില്‍ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കണമെന്ന് സുപ്രീം കോടതി
national news
'പുരുഷ പട്ടാളത്തിന്റെ പ്രയാസം കണക്കിലെടുക്കണ്ട'; സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലയില്‍ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 8:53 am

ന്യൂദല്‍ഹി: സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള്‍ പരിഗണിച്ച് വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വാദത്തെ അംഗീകരിക്കാതെ സുപ്രീം കോടതി. സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലകളില്‍ കമാന്‍ഡര്‍ പോസ്റ്റ് നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സൈന്യത്തിന്റെ തന്നെ യുദ്ധ ഇതര മേഖലകളായ എന്‍.സി.സി, സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വനിതകളെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച്ച വനിതാ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്ന കോടതിയില്‍ വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ പുരുഷ പട്ടാളം മാനസികമായി തയ്യാറല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. യാഥാസ്ഥിത ചുറ്റുപാടില്‍ നിന്നും വരുന്ന പുരുഷ പട്ടാളത്തിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീകള്‍ക്ക് ശാരീരികമായും. മാനസികമായും കുടുംബപരമായും കമാന്‍ഡര്‍ പോസ്റ്റ് ഏറ്റെടുക്കുന്നതില്‍ പ്രയാസം നേരിടുമെന്നും കേന്ദ്രം കോടതിയിലറിയിച്ചു. യുദ്ധ തടവുകാരായി വനിതകളെ തട്ടികൊണ്ടു പോയാലുണ്ടാകുന്ന പ്രശ്‌നങ്ങളും കേന്ദ്രം
കോടതിയിലറയിച്ചിരുന്നു.