| Wednesday, 8th January 2020, 8:38 am

എ.ഐ.എ.ഡി.എം.കെയും പി.എം.കെയും വിട്ടുനിന്നു; പൗരത്വനിയമത്തെ അനുകൂലിച്ച് നടത്തിയ ബി.ജെ.പി റാലിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധമാര്‍ച്ച് നടത്തിയ അതേ വേദിയില്‍ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയുടെ മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചില്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെയും പി.എം.കെയും മാറിനിന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത് ബി.ജെ.പി ഒറ്റക്ക് സംഘടിപ്പിച്ച മാര്‍ച്ചാണെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം. പക്ഷെ വേദിയിലെ പോസ്റ്ററില്‍ ബി.ജെ.പിയുടേയും സഖ്യകക്ഷികളുടേയും പ്രതിഷേധം എന്നെഴുതിയതും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി.

‘പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അറിയിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ എ.ഐ.എ.ഡി.എം.കെ ഇതിന്റെ ഭാഗമല്ല.’ ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ തിരുപ്പതി പറഞ്ഞു.

അതേസമയം എടപ്പാടി പളനിസ്വാമിയേയും പി.എം.കെ എം.പി അന്‍പുമണിരാംദോസ് എന്നിവരേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ അവസാനം വരേയും ശ്രമിച്ചിരുന്നുവെന്ന് ബി.ജെ.പി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. സമ്മര്‍ദം ചെലുത്തിയെങ്കിലും അവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ശ്രമിക്കുന്ന വിവാദ നിയമത്തെ പിന്തുണച്ചതിന് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more