ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധമാര്‍ച്ച് നടത്തിയ അതേ വേദിയില്‍ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയുടെ മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചില്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെയും പി.എം.കെയും മാറിനിന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇത് ബി.ജെ.പി ഒറ്റക്ക് സംഘടിപ്പിച്ച മാര്‍ച്ചാണെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം. പക്ഷെ വേദിയിലെ പോസ്റ്ററില്‍ ബി.ജെ.പിയുടേയും സഖ്യകക്ഷികളുടേയും പ്രതിഷേധം എന്നെഴുതിയതും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി.
‘പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അറിയിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ എ.ഐ.എ.ഡി.എം.കെ ഇതിന്റെ ഭാഗമല്ല.’ ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ തിരുപ്പതി പറഞ്ഞു.