| Thursday, 13th February 2020, 6:30 pm

'കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്‍' ബിഗ് ബോസില്‍ രജിത് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമെന്ന് പരാതിയുമായി ആലപ്പി അഷറഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസും അതിലെ മത്സരാര്‍ത്ഥികളും നിരന്തരം ചര്‍ച്ചയാണ്. മത്സരാര്‍ത്ഥികള്‍ക്കായി ആര്‍മികള്‍ വരെയുണ്ടാക്കി ഫാന്‍ ഫൈറ്റ് അടക്കം നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിന്‌റെ ഓരോ എപ്പിസോഡും കഴിയുമ്പോഴും ഫാന്‍ ഫൈറ്റും ഇപ്പോള്‍ ശക്തമാണ. വിവാദ പ്രസ്താവനകളിലൂടെയും പരാമര്‍ശങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജിച്ച ഡോ. രജിത് കുമാറിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

മത്സരാര്‍ത്ഥികളില്‍ ഒരാളയ ഫുക്രു എന്ന കൃഷ്ണജീവ് രജിത് കുമാറിനെ തല്ലാനൊങ്ങുന്ന വീഡിയോയുടെ പ്രെമോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ഇപ്പോഴിതാ രജിത് കുമാറിനെതിരെ ബിഗ് ബോസില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷറഫ്.

സംസ്ഥാന മനുഷ്യാവകാശ ചെയര്‍മാന് ആലപ്പി അഷറഫ് പരാതിയും അയച്ചു. ‘നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്’എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീര്‍ത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്‍. ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, എന്നും ആലപ്പി അഷറഫിന്റെ പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോടുകള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നാണ് ആലപ്പി അഷറഫിന്റെ പരാതിയില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതിയുടെ പൂര്‍ണരൂപം,

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയില്‍
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലില്‍ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയില്‍ അതിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തില്‍ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സര്‍.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളന്‍ ,വൃത്തികെട്ടവന്‍, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സര്‍ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീര്‍ത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്‍.

സര്‍, ഇവിടെ ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സര്‍, ഇത്തരം പരിപാടികള്‍ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കാന്‍ മാത്രമേ ഉതകൂ, ആയതിനാല്‍ കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf

4B/2 B3 Pentaqueen Apt
Padivattom,
Cochin . 682024

Ernakulam
13/02/2020

DoolNews Video

We use cookies to give you the best possible experience. Learn more