| Monday, 4th October 2021, 11:46 am

മലയാള സിനിമയില്‍ ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്ന് കുടുങ്ങുമെന്ന് പറയാന്‍ പറ്റില്ല ; ബോളിവുഡ് മലയാള സിനിമയ്ക്ക് പാഠമാകട്ടെയെന്ന് ആലപ്പി അഷറഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷറഫ്.

ആര്യന്‍ഖാന്‍ അറസ്റ്റിലായ ആഡംമ്പരക്കപ്പല്‍, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കുമെന്നും
ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്നും ആലപ്പി അഷറഫ് ഫേസ്ബുക്കിലെഴുതി.

ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയയെ കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവ് കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു.

ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍. ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല.

മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും ഷാരൂഖ് ഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരുമെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ. ഷാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ഖാന്‍ അറസ്റ്റിലായ ആഡംമ്പരക്കപ്പല്‍, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചേക്കും.

ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു.

ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍.
ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല.

മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ഷാരൂഖ് ഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും.

അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി.

കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും. സൂക്ഷിച്ചില്ലങ്കില്‍. ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലങ്കില്‍, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും. സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ട്. ദയവായി ആ അവസരം പഴാക്കരുതേ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alleppey Ashraf on Bollywood Narcotic Case and Aaryan Khan Arrest

Latest Stories

We use cookies to give you the best possible experience. Learn more