. തെരഞ്ഞെടുപ്പ് റിസല്‍റ്റ് വന്ന ശേഷം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയെ അവരുടെ പേരു വിളിച്ച് ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് രംഗം… പെണ്‍വേഷം കെട്ടിയ ഒരു പുരുഷനാണിത്…. ലീഗ് അണികളാവാം ഇതെന്ന് കരുതുന്നു………………………………………………………………………………………………..എന്തുകൊണ്ടാണ് മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ പോസ്റ്ററില്‍ പോലും അവരുടെ ചിത്രം കൊടുക്കാത്തത് എന്നതിന്‍െറ വ്യക്തമായ ഉത്തരമാണ് ഈ ചിത്രം…ഇത്തരം മാനസിക രോഗികളാണ് അവരൂടെ ഇടയില്‍ തന്നെ ഉള്ളത്… പെണ്ണിന്‍െറ ശവത്തെ പോലും ഭോഗിക്കുന്ന മാനസികവൈകല്യമുള്ളവര്‍…ഇവര്‍ക്ക് പെണ്ണെന്നാല്‍ ഇതാണ്… അത് എതിര്‍സ്ഥാനാര്‍ത്ഥിയായാലും ശരി… സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരായാലും ശരി…രാഷ്ട്രീയം മാത്രമല്ല.. എല്ലാ പൊതു ഇടങ്ങളും ഇന്നും പുരുഷന്‍േറതു മാത്രമാണ്… എന്നാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇവരുടെ ഇടയില്‍ നിന്നും ഒരു മോചനം ലഭിക്കുക?
Posted by Eye Witness News on Saturday, 7 November 2015
കണ്ണൂര്‍: മുസ്‌ലീം ലീഗിനെതിരെ മത്സരിച്ച് പരാജയപ്പട്ട വനിതാ സ്ഥാനാര്‍ത്ഥിയെ ഒരുകൂട്ടം ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വനിതാ സ്ഥാനാര്‍ത്ഥിയുടെ ഡമ്മിയുണ്ടാക്കി അതിന്മേല്‍ പ്രതീകാത്മക ബലാത്സംഗത്തിന് തുല്യമായ പ്രവൃത്തികളാണ് ഇവര്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് എന്ന വാര്‍ഡിലെ ലീഗ് പ്രവര്‍ത്തകരാണ് ഇവര്‍.
സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്‌ലീം ലീഗ് നേതൃത്വ ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം ഇത് പരസ്യമായി ചെയ്തതല്ലെന്നും പെണ്‍വേഷം കെട്ടിയയാളെ കെട്ടിടത്തിന് പുറകില്‍ കൊണ്ടുപോയി ചെയ്തതാണെന്നുമുള്ള വിശദീകരണ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആ പോസ്റ്റ് ഇങ്ങനെ,
“അവിടെ ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വേഷം കെട്ടി ഒരുത്തനെ ആഹ്ലാദ പ്രകടനത്തില്‍ നിര്‍ത്തുകയുണ്ടായി. അതൊക്കെ എല്ലായിടത്തും സാധാരണയാണ് താനും. അതിനിടയില്‍ ആ വീഡിയോയില്‍ കാണുന്ന ചിലര്‍ ആ വേഷം കെട്ടിയ ആളെ ഒരു കെട്ടിടത്തിന് പിറകിലേക്ക് കൂട്ടി കൊണ്ട് പോയി വീഡിയോയില്‍ പകര്‍ത്താന്‍ വേണ്ടി രഹസ്യമായി നടത്തിയ ഒരു ക്രൂരമായ തമാശയാണ് എങ്ങനെയോ ലീക്കായി വൈറലായി മാറിയത്. അല്ലാതെ ആഹ്ലാദ പ്രകടനത്തില്‍ മുഴുവന്‍ ഈ അശ്ലീല ഡെമോ അവതരിപ്പിച്ച് പരസ്യമായി നടത്തിയ ഒരു തോന്നിവാസം അല്ലായിരുന്നു.”
എന്നാല്‍ ഇത് കെട്ടിടത്തിന് പുറകില്‍ കൊണ്ടുപോയി ചെയ്ത തോന്നിവാസമല്ലെന്നും ആളുകള്‍ക്ക് മുന്നില്‍ പരസ്യമായി ചെയ്തതാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്. പ്രദേശത്തുള്ള കടകളുടെ ബോര്‍ഡുകളും ഷട്ടറുകളും അതിന് തെളിവാണ്. മാത്രവുമല്ല നിരവധി കുട്ടികളുടെ മുമ്പില്‍ വെച്ചാണ് ഇവര്‍ ഈ ആഭാസ പ്രകടനങ്ങള്‍ നടത്തുന്നതെന്നും വ്യക്തം.
രഹസ്യമായാലും പരസ്യമായാലും ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനുഷിക മൂല്യങ്ങളെ നശിപ്പിക്കുന്ന പ്രവര്‍ത്തിയും ആണെന്നും സംഭവം പ്രദേശത്തെ പാര്‍ട്ടി കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും. ഇവര്‍ പാര്‍ട്ടി അംഗങ്ങളാണെങ്കില്‍ വിശദീകരണ പോസ്റ്റില്‍ പറയുന്നുണ്ട്.