അന്താരാഷ്ട്രതല ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസന്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. കേസ് വിദ്യാര്‍ത്ഥിക്ക് എതിരായാല്‍ ഹസനെ നാടുകടത്തും.
നേരത്തെ ഇസ്‌ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വയ്ദയെയും പിന്തുണച്ച് ഹസന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ടെന്നും എഫ്.ബി.ഐ പറയുന്നു. ഒരു പോസ്റ്റിന് ആത്മഹത്യ പ്രവണതയുള്ള സ്വഭാവമുണ്ടെന്നും എഫ്ബി.ഐ ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ യു.എസ് ഭീകര സംഘടനയായി മുദ്രകുത്തിയതിനെയും ഹസന്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഇതിനുമുമ്പ് രണ്ട് ജി.എം.യു വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ചുമരെഴുത്തുകള്‍ എഴുതിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ജി.എം.യുവിലെ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ ചാപ്റ്ററിന്റെ കോ-പ്രസിഡന്റും, മുന്‍ പ്രസിഡന്റുമാണ് ക്യാമ്പസില്‍ പ്രതിഷേധിച്ചത്. എന്നാല്‍ റെയ്ഡില്‍ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നില്ല. അതേസമയം വിദ്യാര്‍ത്ഥികളെ നാല് വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റി വിലക്കുകയായിരുന്നു.
റെയ്ഡിന് മൗന്നോടിയായി ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ച വിദ്യാര്‍ത്ഥികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹസനെതിരായ നടപടി.
റെയ്ഡും ഹസന്റെ അറസ്റ്റും തമ്മില്‍ ബന്ധമില്ലെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രിഗറി പറഞ്ഞു. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പസില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഈജിപ്ഷ്യൻ പൗരനും യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമാണ് ഹസൻ.
Content Highlight: Alleged conspiracy to attack Israeli consulate; Student arrested in New York