കൊച്ചി: ഇറാന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിയരസ്താമിയുടെ “ക്ലോസ് അപ്പ്” എന്ന ചിത്രത്തിന് “അയാള്‍ ഞാനല്ല” എന്ന ചിത്രത്തിന് സാമ്യമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സംവിധായകനും നടനുമായ വിനീത് കുമാര്‍. സിനിമയിറങ്ങിയാല്‍ ഇത്തരം ആരോപണങ്ങള്‍ പതിവാണ്. സംവിധായകന്‍ രഞ്ജിത്തിന്റെ കഥയുടെ മൗലികതയെ കുറിച്ച് സംശയം തോന്നേണ്ട കാര്യമില്ലെന്നും വിനീത് വിശദീകരിച്ചു.
സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കഴമ്പില്ല. ആദ്യപകുതി നന്നായി രണ്ടാം പകുതി പോര ക്ലൈമാക്‌സ് തിടുക്കത്തിലായി എന്നീ വിമര്‍ശനങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ക്ലൈമാക്‌സ് നന്നായെന്ന അഭിപ്രായമാണ് പലരും പങ്ക് വെച്ചത്.
നാടകകൃത്തും നിരൂപകനുമായ എന്‍ ശശീധരന്‍ തന്നെ വിളിച്ചത് തന്നെ ചിത്രം അവസാനിച്ച രീതി നന്നായെന്ന് പറയാനാണ്. ചിത്രത്തിന്റെ കഥയ്ക്ക് രണ്ട് തലങ്ങളുണ്ട്. ഒന്ന് യാഥാര്‍ത്ഥ്യത്തിന്റേതും മറ്റൊന്ന് സിനിമാറ്റിക്കും. അതില്‍ സിനിമാറ്റിക് ആയ ഭാഗം മാത്രമാണ് വിമര്‍ശനത്തിന് വിധേയമായത്.
കൊയിലാണ്ടി ഭാഷ ഫഹദ് നല്ലരീതിയിലാണ് അവതരിപ്പിച്ചത്. ചിത്രീകരണം തുടങ്ങും മുമ്പ് കോയിലാണ്ടി വര്‍ത്തമാനങ്ങള്‍ ഫഹദിന് അയച്ച് കൊടുത്തിരുന്നു. ഫാസില്‍ സാര്‍ പടം കണ്ട് പറഞ്ഞത് ഇത് നിങ്ങള്‍ വിചാരിക്കുന്നതിലും മേലെ എത്തി എന്നാണ്. ചല പിഴവുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം ഫഹദിന്റെ അഭിനയം നന്നായെന്നും പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.