കൊച്ചി: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്നു വിവരാവകാശ രേഖ. ഷാഹിദയ്ക്ക് കമ്മിഷനില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നു കാണിച്ച് വിജിലന്‍സിനു പരാതി ലഭിച്ചു.
2009-ലും 2011-ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും കമ്മിഷന്‍ അംഗമാകാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്നു കാണിച്ചതു തെറ്റാണെന്നു കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ പറയുന്നു.
87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നാണു ബിരുദം നേടിയതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബിരുദം പാസ്സായിട്ടില്ലെന്ന് കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കമ്മീഷനെയോ സര്‍ക്കാരിനെയോ കബളിപ്പിച്ചിട്ടില്ലെന്നാണ് ഷാഹിദയുടെ അവകാശവാദം. ബി.കോം പൂര്‍ത്തിയാക്കിയെന്നു മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളൂവെന്നു ഷാഹിദ പറഞ്ഞു.