പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടില്ല; പിഴവ് തിരുത്തി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്‌തെന്ന മുന്‍ പ്രസ്താവന തിരുത്തി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍. നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ രേഖയില്‍ കുഴപ്പങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നാം സെമസ്റ്ററിനായി ആര്‍ഷോ ഫീസടച്ചിട്ടുണ്ടോ എന്ന രേഖ പരിശോധിച്ചപ്പോള്‍ പേര് കണ്ടെത്തിയിട്ടില്ല എന്നാണ് കോളേജ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ആദ്യം മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് ഫീസടക്കേണ്ടവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ അതില്‍ ആര്‍ഷോയുടെ പേര് ഉണ്ടായിരുന്നുവെന്ന സാങ്കേതിക പിഴവാണ് കോളേജ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്‍.ഐ.സി രേഖയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഈ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നതെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഐ.സിയുടെ നിര്‍ദേശപ്രകാരം മഹാരാജാസ് കോളേജിലെ പരീക്ഷാ സെമസ്റ്റര്‍ വിവരങ്ങളെല്ലാം അധ്യാപകര്‍ തന്നെയാണ് സൂക്ഷിക്കുന്നത്.
ഇങ്ങനെയുണ്ടായ ഒരു സാങ്കേതിക പ്രശ്‌നമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു.
Content Highlights: allegations against sdi state secretary pm arsho’s is fake