| Sunday, 21st April 2024, 3:09 pm

രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടിയെന്ന ആരോപണം; ശശി തരൂരിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടിയെന്ന ആരോപണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസ്. രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ തിരുവനന്തപുരത്തെ സൈബര്‍ പൊലീസാണ് കേസെടുത്തത്.

തീരദേശ പ്രദേശങ്ങളില്‍ പണം നല്‍കി വോട്ട് തേടുന്നു എന്ന് ശശി തരൂര്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേ ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഡി.ജി.പിക്കും രാജീവ് ചന്ദ്രശേഖര്‍ പരാതി നല്‍കി. ഈ പരാതി ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.

ഇതിൽ ശശി തരൂരിനെ പ്രതി ചേര്‍ത്ത് കൊണ്ടാണ് സൈബര്‍ പൊലീസ് കേസെടുത്തത്. നവമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുക എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അഡ്മിനെതിരെ മറ്റൊരു കേസും സൈബര്‍ പൊലീസ് എടുത്തിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

Content Highlight: Allegation that Rajeev Chandrasekhar paid money and sought votes; Case against Shashi Tharoor

We use cookies to give you the best possible experience. Learn more