|

നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് ആശ്രമത്തിന്റെ 'ഐക്കണ്‍' ആയി ഉപയോഗിച്ച വിദേശ വനിത; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആള്‍ദൈവം നിത്യാനന്ദക്കെതിരെയും മുന്‍നടിയും ഇപ്പോള്‍ നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിതക്കും എതിരെ വിദേശ വനിത രംഗത്തെത്തിയിരിക്കുകയാണ്. നിത്യാനന്ദയുടെ ശിഷ്യയായിരുന്ന സാറാ സ്റ്റെഫനീ ലാന്‍ട്രിയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

സാറാ സ്റ്റെഫാനി ലാന്‍ട്രിയെ വര്‍ഷങ്ങളായി ആശ്രമത്തിന്റെ ഐക്കണ്‍ ആയാണ് പ്രചരിപ്പിച്ചിരുന്നത്. കാഷായ വസ്ത്രമണിഞ്ഞ വിദേശ വനിതാ എന്ന പ്രതിശ്ചായയെ ആണ് ആശ്രമം ഉപയോഗിച്ചിരുന്നത്.

ഈ വേഷത്തില്‍ ആശ്രമത്തെയും നിത്യാനന്ദയെയും സാറാ സ്റ്റെഫനീ ലാന്‍ട്രി സ്തുതിക്കുന്ന നിരവധി വീഡിയോകളാണ് ആശ്രമം പുറത്തിറക്കിയിരുന്നത്.

ആശ്രമത്തില്‍ നിത്യാനന്ദ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് സാറാ സ്റ്റെഫാനി ലാന്‍ട്രിയുടെ ആരോപണം. പീഡനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തിരുന്നത് രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിച്ചു. നിത്യാനന്ദയുടെ ഭക്തയായി കുറെ വര്‍ഷം സാറ ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തില്‍ കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് 13 വയസ്സുള്ള പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ തന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് സാറ പറയുന്നത്.

രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്. പണിയെടുപ്പിക്കുക, പട്ടിണിക്കിടുക, നിര്‍ജ്ജലീകരണം എന്നീ ക്രൂരതകള്‍ ചെയ്താണ് കുട്ടികളെ ഓരോ കാര്യങ്ങളും അനുസരിപ്പിക്കുന്നത്. മാത്രമല്ല, കുട്ടികളെ ഇവര്‍ തല്ലുകയും ചെയ്തിട്ടുണ്ട്, സാറ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ താന്‍ കാനഡ വിടുകയായിരുന്നെന്നും സാറ പറഞ്ഞു. രഞ്ജിതയോട് താന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നെന്നും എന്നാല്‍ നിത്യാനന്ദക്കെതിരെ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു.]

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ