Daily News
നടി പ്രിയങ്കയുടെ മരണം: കേസൊതുക്കാന്‍ എം.കെ മുനീര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 18, 03:19 am
Saturday, 18th June 2016, 8:49 am

muneerകോഴിക്കോട്: സിനിമ-സീരിയല്‍ നടി പ്രിയങ്കയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റഹീമിനുവേണ്ടി മുന്‍ മന്ത്രി എം.കെ മുനീര്‍ ഇടപെട്ടു എന്ന ആരോപണവുമായി നടിയുടെ അമ്മ ജയലക്ഷ്മി. താമരശേരി സ്വദേശിയും പ്രിയങ്കയുടെ കാമുകനുമായ റഹീമിനെ കേസില്‍ നിന്നൊഴിവാക്കാന്‍ മുനീര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ജയലക്ഷ്മിയുടെ ആരോപണം.

ഏറണാകുളത്തോ കോഴിക്കോട്ടോ ഫ്‌ളാറ്റ് എടുത്തുതരാമെന്നും മുനീര്‍ വാഗ്ദാനം നല്‍കിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേസ് ഇത്രയും കാലം കോടതിയില്‍ എത്താതിരുന്നത് ഭരണപക്ഷത്ത് പ്രതികളെ സഹായിക്കുന്നവര്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. പുതിയ സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.


Don”t Miss: അന്വേഷണ സംഘത്തിനെതിരെ ജിഷയുടെ പിതാവിന്റെ വാര്‍ത്താസമ്മേളനം: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം


 

2011 നവംബര്‍ 26നാണ് പ്രിയങ്ക മരിച്ചത്. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി ചതിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് കേസ്.

അശോകപുരത്തെ ഫ്‌ളാറ്റില്‍ വിഷം കഴിച്ചു മരിച്ച നിലയിലാണ് പ്രിയങ്കയെ കണ്ടെത്തിയത്.


Also Read:പോലീസ് മാത്രമല്ല കൂത്തുപറമ്പുകാരനായ മജിസ്‌ട്രേറ്റും ദളിത് യുവതികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു: ആരോപണവുമായി കെ. സുധാകരന്‍