| Monday, 14th December 2015, 9:22 pm

മനുഷ്യസംഗമത്തില്‍ റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ 'എല്ലാരും ആടണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസഹിഷ്ണുതയ്ക്കും ഫാസിസത്തിനുമെതിരെ നടക്കുന്ന “മനുഷ്യസംഗമം” ഫാസിസത്തിനെതിരെ “ആട്ടത്തെ” ആയുധമാക്കുന്നു. നടി റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് മനുഷ്യസംഗമവേദിയില്‍ എല്ലാരും ആടണ് എന്ന പേരില്‍ ചടുല നൃത്തച്ചുവടുകള്‍ അവതരിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുവടുകള്‍ പരിശീലിക്കാനായി ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

റിമയ്‌ക്കൊപ്പം, മൈഥിലി, ശ്രിന്ദ, മുത്തുമണി തുടങ്ങിയവരും മനുഷ്യ സംഗമവേദിയില്‍ ചുവടു വെക്കും ഒപ്പം സി.കെ ജാനുവും, ലീന മണി മേഖലയും പങ്കെടുക്കും.  പതിനാറാം തീയതി കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിന് പുറക് വശത്ത് വെച്ച് പബ്ലിക് റിഹേഴ്‌സലുകള്‍ നടക്കുന്നുണ്ട്. വീഡിയോയിലെ സ്‌റ്റെപ്പുകള്‍ പരിശീലിച്ചെത്തുന്നവര്‍ക്കും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

ഡിസംബര്‍ 19,20 തീയ്യതികളിലാണ് കൊച്ചിയില്‍  “പീപ്പിള്‍ എഗൈയ്ന്‍സ്റ്റ് ഫാസിസംടഎന്ന പേരില്‍ നാല്‍പ്പതോളം മതേതര സാമൂഹിക സംഘടനകള്‍ പങ്കെടുക്കുന്ന മനുഷ്യ സംഗമം നടക്കുന്നത്. 19ാം തീയതി എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കില്‍ പങ്കെടുക്കുന്നവര്‍ ടഎല്ലാരും ആടണ്” ചുവടുകള്‍ നിരത്തില്‍ അവതരിപ്പിക്കും.

അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച് പത്മവിഭൂഷന്‍ തിരിച്ചുനല്‍കിയ പി.എം ഭാര്‍ഗവ, ആനന്ദ്, സച്ചിതാനന്ദന്‍, ലീന മണിമേഖല, സി.കെ ജാനു, മേയര്‍ സൗമിനി ജെയ്ന്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

We use cookies to give you the best possible experience. Learn more