ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. പെര്‍ത്തിലെ ടെസ്റ്റില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായും ഇതോടെ ഇന്ത്യ മാറി.
𝗪𝗛𝗔𝗧. 𝗔. 𝗪𝗜𝗡! 👏 👏
A dominating performance by #TeamIndia to seal a 295-run victory in Perth to take a 1-0 lead in the series! 💪 💪
This is India’s biggest Test win (by runs) in Australia. 🔝
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തിലെ കനത്ത തോല്‍വിയെതുടര്‍ന്ന് ഓസ്‌ട്രേലിയയോട് ഇതിഹാസതാരം അലന്‍ ബോര്‍ഡര്‍ അതൃപ്തി അറിയിച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ പ്രതിരോധിച്ചില്ലെന്ന് അലന്‍ ബോര്‍ഡര്‍ വിമര്‍ശിച്ചു.
മാത്രമല്ല ഇന്ത്യയന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പെര്‍ത്തില്‍ സെഞ്ച്വറി നേടാന്‍ അനുവദിച്ചതിലും മുന്‍ താരം ഓസീസിനെതിരെ തുറന്നടിച്ചു. വരും മത്സരങ്ങളില്‍ വിരാടിന്റെ ആത്മവിശ്വാസം കെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകുമെന്നും അലന്‍ ഓര്‍മിപ്പിച്ചു. അലന്‍ ബോര്‍ഡര്‍ സെന്‍ റേഡിയനില്‍ സംസാരിക്കുകയായിരുന്നു.
‘വിരാടിനെ സെഞ്ച്വറി തികയ്ക്കാന്‍ അനുവദിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞങ്ങളുടെ കളിക്കാര്‍ എതിരാളികളോട് പൊരുതിയില്ല. ബാക്കിയുള്ള ടെസ്റ്റുകളില്‍ വിരാട് ആത്മവിശ്വാസം നേടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ബോര്‍ഡര്‍ സെന്‍ റേഡിയനില്‍ പറഞ്ഞു.
ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നിന്നാണ് റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതും. മാത്രമല്ല ഒട്ടനവധി റെക്കോഡുകള്‍ തിരുത്താനും താരത്തിന് സാധിച്ചു. രണ്ടാം ടെസ്റ്റിലും ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: Allan Border Talking About Virat Kohli