അലഹബാദ്: സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി.
ഹിന്ദു വിവാഹ നിയമത്തിന് എതിരല്ലെന്നും വിവാഹം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് സ്ത്രീകളുടെ അപേക്ഷയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. 22 ഉം 23 ഉം വയസ്സുള്ള യുവതികളുടെ വിവാഹമാണ് കോടതി അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നത്.
സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും ഇന്ത്യന്‍ മതങ്ങള്‍ക്കും എതിരാണെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം അസാധുവാണെന്നുമാണ് ഇവരുടെ ഹരജിയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചത്.
യുവതികളില്‍ ഒരാളുടെ അമ്മ തന്റെ 23 കാരിയായ മകളെ 22 കാരി തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ വാദം കേള്‍ക്കുന്നതിന് വേണ്ടി ഹാജരാവാന്‍ കോടതി ഇവരോട് ആവശ്യപ്പെട്ടത്.
വിവാഹം അംഗീകരിക്കില്ലെന്ന് പറഞ്ഞ കോടതി ഹേബീയസ് കോര്‍പസ് ഹരജിയും തള്ളി.
Content Highlights:Allahabad High Court rejects two women’s plea to recognise their marriage