അലഹബാദ്: പ്രായപൂര്‍ത്തിയാവാത്ത ഭര്‍ത്താവിനെ ഭാര്യയുടെ സംരക്ഷണയില്‍ വിടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. 16 വയസുമാത്രം പ്രായമുള്ള തന്റെ മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹരജിയിലായിരുന്നു നടപടി.
തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നും ഭര്‍ത്താവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. എന്നാല്‍ ഈ വിവാഹം അസാധുവാണെന്നും ഭാര്യയുടെ കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാവാത്ത ഭര്‍ത്താവിനെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഭര്‍ത്താവാണെന്ന കാരണത്താല്‍ ഭാര്യക്കൊപ്പം പതിനാറുകാരനെ വിട്ടുനല്‍കിയാല്‍ പ്രായപൂര്‍ത്തിയാകാത്തവനും പ്രായപൂര്‍ത്തിയായവളും ഒന്നിച്ചു കഴിയാന്‍ അനുവദിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.