| Saturday, 28th November 2020, 5:28 pm

ഭഗവത് ഗീത പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലാവണ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന ആളാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി തള്ളിയ കോടതി ശാസ്ത്രിയോട് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ പൊതുവിലുള്ള താല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹരജി അവ്യക്തവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.

‘സിലബസിലെ വിഷയങ്ങളിലൊന്നായി ഭഗവദ് ഗീതയെ ഉള്‍പ്പെടുത്താന്‍ അപേക്ഷകന് താല്‍പ്പര്യമുണ്ടെങ്കില്‍, ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് എഡ്യൂക്കേഷന്‍, ഉത്തര്‍പ്രദേശ് അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റേതെങ്കിലും ബോര്‍ഡ് അതുമല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി പോലുള്ള ഉചിതമായ അധികാരിയെ സമീപിക്കാം’, കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad high court junks plea for direction to teach Bhagavad Gita in school

We use cookies to give you the best possible experience. Learn more